കൊല്ലൂർ : കർണാടക തെരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനെത്തി അനിൽ കെ ആന്റണി കൊല്ലൂരെത്തി. മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തികൊണ്ടാണ് അനിലിന്റെ തുടക്കം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്ന് അനിൽ ആന്റണി ചിത്രങ്ങൾക്കൊപ്പം ട്വിറ്ററിൽ കുറിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്.
അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചത്
അവസാന ഘട്ടത്തിൽ പ്രചാരണത്തിനായി കർണാടകയിലെത്തി. ഉഡുപ്പിയിലെ ബൈന്ദൂരിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടാണ് എന്റെ ദിവസം ആരംഭിച്ചത്. കൂടെ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പാലക്കാട് സോൺ ഇൻചാർജ്, ശ്രീ. സുരേഷ് സെക്രട്ടറി, ശ്രീ. ശ്രീകുമാർ ജി. എന്നിവരും ഉണ്ട്.




