കൊച്ചി: റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നീലവെളിച്ചം. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയുടെ ചലച്ചിത്രരൂപമായ ചിത്രം ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്ക്കരനാണ് അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍, അബ്ബാസ് പുതുപ്പറമ്ബില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചിത്രം ഏപ്രില്‍ 20ന് തിയേറ്ററുകളില്‍ എത്തും.

