റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്വാറി ഉടമകൾക്ക് തിരിച്ചടി; ഹൈക്കോടതി വിധിക്കെതിരായ ഹ‍ർജി പിൻവലിച്ചു, പുനഃപരിശോധനയ്ക്ക് സമയം നൽകി സുപ്രീംകോടതി

March 14, 2023 - 2:04 pm

ദില്ലി : പട്ടയഭൂമി മറ്റ്‌ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പിൻവലിച്ചു. ഹർജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്. നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി. നിലവിൽ കാർഷിക ഗാർഹിക ആവശ്യത്തിന് മാത്രമാണ് ഭൂമി ഉപയോഗിക്കാനാകൂ എന്ന് കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന നൽകാൻ ക്വാറി ഉടമകൾക്ക്  രണ്ടാഴ്ച്ച സമയം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *