ബൈഡന്റെ ശരീരത്തില്‍നിന്ന് കാന്‍സര്‍ ബാധിച്ച ത്വക്ക് നീക്കി

വാഷിങ്ടന്‍: യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ(80) നെഞ്ചിലെ ക്യാന്‍സര്‍ ബാധയുള്ള ചര്‍മം ഫെബ്രുവരിയില്‍ വിജയകരമായി നീക്കം ചെയ്തതായി അദ്ദേഹത്തിന്റെ ഡോക്ടര്‍. പതിവുപരിശോധനയിലാണു ചെറിയ മുറിവു കണ്ടെത്തിയത്. അത് ‘വ്യാപിക്കുന്ന’ തരത്തിലുള്ള കാന്‍സറായിരുന്നില്ലെന്നും ഡോ. കവിന്‍ ഒകോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്. ബേസല്‍ സെല്‍ കാര്‍സിനോമയാണു പ്രസിഡന്റിനെ ബാധിച്ചതെന്നു ബയോപ്‌സിയില്‍ വ്യകതമായി. തുടര്‍ന്നു രോഗം ബാധിച്ച കോശങ്ങള്‍ നീക്കം ചെയ്തു.
2024ലെ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ യു.എസ്. പ്രസിഡന്റ് പദവിയില്‍ എത്തിയ ഏറ്റവും പ്രായം കൂടിയ ആളാണു ബൈഡന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →