റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർ​ഗോഡ് കോൺ​ഗ്രസ് നേതാവിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

March 4, 2023 - 11:29 am

കാസർഗോഡ്: കാസർഗോഡ് കുറ്റിക്കോൽ പുളുവഞ്ചിയിൽ കോൺഗ്രസ്‌ പ്രവർത്തകന് നേരെ ആക്രമണം. കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയായ എച്ച്.വേണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.

03/03/23 വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് മൂന്നം​ഗസംഘം എച്ച് വേണുവിന് നേരെ ആക്രമണം നടത്തിയത്. വേണുവിന്റെ കൈയ്ക്കാണ് പ്രധാനമായും പരുക്കേറ്റത്. മറ്റ് പരുക്കുകൾ ​ഗുരുതരമല്ല. പ്രദേശത്ത് സമീപകാലത്ത് രാഷ്ട്രീയ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വേണുവിന് നേരെ മുൻപും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്. പൊലീസെത്തി 03/03/23 വെള്ളിയാഴ്ച രാത്രി തന്നെ വേണുവിന്റെ മൊഴി എടുത്തിരുന്നു. പൊലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *