അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം

March 4, 2023 - 11:41 am

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസംപദ യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി യൂണിറ്റ്, പുതിയ റെയറിംഗ് കുളം നിര്‍മ്മാണം, പിന്നാമ്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ്, മീഡിയം സ്‌കെയില്‍ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ്, ആര്‍.എ.എസ്. മത്സ്യകൃഷി, പിന്നാമ്പുറ ആര്‍.എ.എസ്. മത്സ്യകൃഷി, ബയോഫ്ളോക്ക് യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍. ജനറല്‍ വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം, എസ്.സി./എസ്.ടി വിഭാഗങ്ങള്‍ക്ക് 60 ശതമാനം എന്ന നിരക്കില്‍ ധനസഹായം ലഭിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തില്‍ മാര്‍ച്ച് 15 ന് 4 മണിക്ക് മുന്‍പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍-7025233647, 8156871619, 9961450288, 9946659783.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *