റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌ലിങ്കിന്റെ യൂണിറ്റിൽ വൻ തീപിടിത്തം; ഉൽപ്പാദനം നിർത്തിവച്ചു

February 28, 2023 - 12:49 pm

ആന്ധ്രാപ്രദേശ്: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ കേബിൾ വിതരണക്കാരായ ഫോക്‌സ്‌ലിങ്കിന്റെ നിർമ്മാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ യൂണിറ്റിൽ 27/02/23 തിങ്കളാഴ്ചയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തീപിടിത്തത്തെ തുടർന്ന് യൂണിറ്റിലെ ഉൽപ്പാദനം നിർത്തിവച്ചു.

സ്ഥാപനത്തിലെ യന്ത്രസാമഗ്രികളുടെ ഏകദേശം 50% കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന്റെ പകുതിയും തകർന്നതായി റിപ്പോർട്ടുണ്ട്. ഫൈബറും ഷീറ്റുകളും സ്‌പോഞ്ചും സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം പടരാൻ കാരണമായി. 750 ഓളം ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *