റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃത്താല ചാലിശ്ശേരിയില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷവുമായി ബന്ധപ്പെട്ട്  മികച്ച വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കുള്ള മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി 18 ഉച്ച്ക്ക് രണ്ട് വരെ എന്‍ട്രികള്‍ നല്‍കാം. പുരസ്‌കാരത്തിന് പരിഗണിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ കണ്‍വീനര്‍, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി, തദ്ദേശദിനാചരണം സംഘാടകസമിതി ഓഫീസ്, കൂറ്റനാട്  വിലാസത്തിലാണ് നല്‍കേണ്ടത്. ദൃശ്യ/ശ്രാവ്യ മാധ്യമ വാര്‍ത്തകള്‍ പെന്‍ഡ്രൈവിലും അച്ചടി മാധ്യമ വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങ്ങുമാണ് എന്‍ട്രിയില്‍ ഉള്‍പ്പെടുത്തേണ്ടത്. തദ്ദേശ ദിനാഘോഷത്തിന്റെ സന്ദേശം, തദ്ദേശഭരണ നിര്‍വഹണത്തിന്റെ ജനോപകാരപ്രദമായ തലങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം. മികച്ച ദൃശ്യമാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, മികച്ച  റേഡിയോ വാര്‍ത്താ റിപ്പോര്‍ട്ട്, മികച്ച അച്ചടി മാധ്യമ വാര്‍ത്താ റിപ്പോര്‍ട്ട്, അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച ഫോട്ടോ എന്നിവയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഫെബ്രുവരി എട്ട് മുതല്‍ പ്രസിദ്ധീകരിച്ചതും സംപ്രേഷണം/പ്രക്ഷേപണം ചെയ്‌യ റിപ്പോര്‍ട്ട്, ഫോട്ടോ പരിഗണിക്കും. ഫെബ്രുവരി 19 ന് നടക്കുന്ന തദ്ദേശദിനാഘോഷം സമാപന പരിപാടിയില്‍ തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പുരസ്‌കാരം വിതരണം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *