റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഥകളി, പല്ലാവൂർ അപ്പുമാരാർ, കേരളീയ നൃത്തനാട്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

February 7, 2023 - 9:27 pm

കഥകളി, കേരളീയ വാദ്യകല, കേരളീയ നൃത്തനാട്യ കലാരൂപങ്ങൾ എന്നിവയിൽ സമഗ്ര സംഭാവനകൾ നൽകിയ മുതിർന്ന കലാകാരന്മാരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്കാരം, കേരളീയ നൃത്തനാട്യ പുരസ്കാരം എന്നീ പുരസ്കാരങ്ങളുടെ 2021-22 വർഷങ്ങളിലെ ജേതാക്കളെ പ്രഖ്യാപിച്ചു.

2021 : സംസ്ഥാന കഥകളി പുരസ്കാരം – കലാനിലയം രാഘവൻ (കഥകളി), പല്ലാവൂർ അപ്പുമാരാർ പുരസ്കാരം – കാക്കയൂർ അപ്പുക്കുട്ടൻ മാരാർ (ഇടയ്ക്ക), കേരളീയ നൃത്ത-നാട്യ പുരസ്കാരം – കലാമണ്ഡലം കെ.പി. ചന്ദ്രിക (മോഹിനിയാട്ടം).

2022 : സംസ്ഥാന കഥകളി പുരസ്കാരം – കലാമണ്ഡലം രാംമോഹൻ (ചുട്ടി), പല്ലാവൂർ അപ്പുമാരാർ പുരസ്കാരം – പുലാപ്പറ്റ ബാലകൃഷ്ണൻ (മദ്ദളം), കേരളീയ നൃത്ത-നാട്യ പുരസ്കാരം – അരവിന്ദ പിഷാരടി (കൃഷ്ണനാട്ടം).

ഒരു ലക്ഷം രൂപയും കീർത്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *