റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ നീക്കങ്ങള്‍ സജീവം, പ്രധാനമന്ത്രി നിര്‍മാണ ഉദ്ഘാടനത്തിന് എത്തുമെന്ന പ്രതീക്ഷയില്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍

July 5, 2020 - 4:01 pm

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ നീക്കങ്ങള്‍ സജീവമായി. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഈമാസം 18ന് അയോധ്യയില്‍ യോഗം ചേരും. ക്ഷേത്രനിര്‍മാണമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. സാമൂഹിക അകലം പാലിച്ച് കൊവിഡ് മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും യോഗമെന്ന് ട്രസ്റ്റ് വക്താവ് മഹന്ത് കമല്‍ നയന്‍ ദാസ് അറിയിച്ചു.

ക്ഷേത്ര നിര്‍മാണത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി നൃത്യ ഗോപാല്‍ ദാസ് അറിയിച്ചു. അയോധ്യാ കേസില്‍ കഴിഞ്ഞ നവംബര്‍ ഒമ്പതിനുണ്ടായ അനുകൂല വിധിയെ തുടര്‍ന്ന് ക്ഷേത്രനിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുകയാണ്. ഇതേത്തുടര്‍ന്ന് മാര്‍ച്ചില്‍ രാം ലല്ലയുടെ വിഗ്രഹം താല്‍കാലിക ക്ഷേത്രത്തിനുള്ളിലേക്കു മാറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *