റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയ്‌ക്കെതിരേ ജനകീയ പ്രതിഷേധം: ചൈനീസ് പ്രസിഡന്റിന്റെ ജപ്പാന്‍ സന്ദര്‍ശനം റദ്ദാക്കിയേക്കും

July 5, 2020 - 12:01 pm

ന്യൂഡല്‍ഹി: ഹോങ്കോങ്ങിന് മേല്‍ ചൈന ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പിച്ചതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന്റെ സന്ദര്‍ശത്തിനെതിരേ ജപ്പാനില്‍ ശക്തമായ പ്രതിഷേധം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയി പ്രതിനിധികാളാണ് ഷിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിക്കുന്നത്. ഈ സാഹചര്യത്തില്‍ ഷി ചിന്‍ പിങ്ങിന്റെ ജപ്പാന്‍ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍ നടത്താനിരുന്ന ചൈനീസ് പ്രസിഡന്റിന്റെ ജപ്പാന്‍ സന്ദര്‍ശനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതു വരെ മാറ്റിവയ്ക്കുകയായിരുന്നു.

ഹോങ്കോങ്ങിന് മേല്‍ ചൈന ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പിച്ചതാണു ജപ്പാനിലെ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയത്. ഹോങ്കോങ്ങില്‍ ചൈന നടത്തുന്ന ഇടപെടലുകളിലും ജപ്പാന്‍ അസ്വസ്ഥരാണ്. ഹോങ്കോങ്ങിലുള്ള ജപ്പാന്‍ പൗരന്മാരെയും ജാപ്പനീസ് കമ്പനികളെയും നിയമം മോശമായി ബാധിച്ചേക്കുമെന്നും ജപ്പാന് ആശങ്കയുണ്ട്. ഹോങ്കോങ്ങില്‍ 1,400 ജാപ്പനീസ് കമ്പനികളുടെ സാന്നിധ്യമുണ്ട്. ജപ്പാനില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളും ഹോങ്കോങ്ങാണ്. ഹോങ്കോങ്ങില്‍ തങ്ങള്‍ക്കുള്ള അടിത്തറ ചൈനീസ് നിയമം ഇളക്കുമെന്ന് ജാപ്പനീസ് വ്യാപാര സമൂഹം ഭയപ്പെടുന്നു.

ചൈനീസ് നിയമത്തിനെതിരെ ജപ്പാന്‍ വിദേശകാര്യ മന്ത്രി തോഷിമിത്സു മോതഗി പ്രസ്താവന ഇറക്കിയിരുന്നു. ഹോങ്കോങ്ങിലെ ജാപ്പനീസ് പൗരന്മാരുടെയും കമ്പനികളുടെയും അവകാശങ്ങളെ ചൈന ബഹുമാനിക്കാന്‍ തയാറാകണമെന്നും ജപ്പാന്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ സാധിക്കുമെന്നാണ് ജപ്പാന്‍ പ്രതീക്ഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *