പെരിന്തല്‍മണ്ണ: ഒരു കിലോ സ്വര്‍ണമിശ്രിതവുമായി 2 പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. രഹസ്യവിവരത്തെത്തുടര്‍ന്ന് 26/11/2022 ശനിയാഴ്ച രാത്രി പെരിന്തല്‍മണ്ണ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ താഴെക്കോട് കാപ്പുമുഖത്തുവച്ചാണ് കാസര്‍ഗോഡ് സ്വദേശി ആയിഷ മന്‍സിലില്‍ വസീമുദ്ദീന്‍ (32), താമരശേരി സ്വദേശി കരിമ്പനക്കല്‍ വീട്ടില്‍ മുഹമ്മദ് സാലി (49) എന്നിവരെ ഇന്‍സ്‌പെക്ടര്‍ സി. അലവി, എസ്.ഐ: എം.എം. യാസറും സംഘവും കസ്റ്റഡിയിലെടുത്തത്. യു.എ.ഇയില്‍ നിന്നു കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ വസീമുദ്ദീനെ മുഹമ്മദ് സാലി കോയമ്പത്തൂരില്‍ പോയി കാറില്‍ കൂട്ടിക്കൊണ്ടുവരുമ്പോഴാണ് താഴെക്കൊട് കാപ്പുമുഖത്തുവച്ച് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലാകുന്നത്. സ്വര്‍ണം മൂന്നു കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് വസിമുദ്ദീന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നത്.എ.എസ്.ഐ വിശ്വംഭരന്‍, എസ്.സി.പി.ഒമാരായ ജയമണി, കെ.എസ്. ഉല്ലാസ്, സി.പി.ഒമാരായ മുഹമ്മദ് ഷജീര്‍, ഷഫീഖ് എന്നിവരും പ്രതികളെ കസ്റ്റഡിയിലെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.
ഒരു കിലോ സ്വര്‍ണമിശ്രിതവുമായി 2 പേര്‍ പിടിയില്‍
