തിരുവനന്തപുരം: രോഗിയുടെ മരണവിവരം അറിയിച്ച വനിത ഡോക്ടർക്കെതിരെ ആക്രമണം. രോഗിയുടെ ഭർത്താവ് ഡോക്ടറെ അടിവയറ്റിൽ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടറാണ് ആക്രമം നേരിട്ടത്.
കൊല്ലം സ്വദേശി സെന്തിൽ കുമാറാണ് രോഗി മരിച്ച വിവരം അറിയിച്ചതിനെ തുടർന്ന് ഡോക്ടറെ ആക്രമിച്ചത്. ചവിട്ടേറ്റ ഡോക്ടർ നിലവിൽ ചികിത്സയിലാണ്. പൊലീസ് എത്തി പരിക്കേറ്റ ഡോകടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അക്രമത്തിൽ ആശുപത്രിയിലെ ഡോക്ടർമാർ പ്രതിഷേധിച്ചു. ഡോക്ടർമാർക്ക് നേരെയുണ്ടാകുന്ന അക്രമസംഭവങ്ങൾ ചർച്ചചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണ്. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

