റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലശ്ശേരി: കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ തലശ്ശേരിയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ് (52), ഷമീർ (40) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2022 നവംബർ 23 ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം.

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നെന്നാണ് സൂചന. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *