മാള്‍ഡ(പശ്ചിമ ബംഗാള്‍): ഓട്ടത്തിനിടെ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് ഡ്രൈവര്‍ മരിച്ചു. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലാണ് ഇ- ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. 26 വയസുള്ള മുഹമ്മദ് ഇല്യാസാണ് മരിച്ചത്. മാള്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാറിനു സമീപം ബുധനാഴ്ച വൈകീട്ടാണ് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. ഘോരപിര്‍- കൃഷ്ണപ്പള്ളി റോഡിലാണ് സംഭവം. പൊട്ടിത്തെറിയില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.
സിഐഡി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മാള്‍ഡ പൊലീസ് സൂപ്രണ്ടുമായി സംസാരിച്ചു.
നാല് ബാറ്ററികളിലാണ് ഓട്ടോറിക്ഷ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രണ്ടെണ്ണമാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കും.




