കൊച്ചി: രഹന ഫാത്തിമയുടെ ജാമ്യാപേക്ഷയെ കോടതിയിൽ സംസ്ഥാന സർക്കാർ എതിർത്തു. സ്വന്തം നഗ്ന ശരീരത്തിൽ കുട്ടിയെ കൊണ്ട് ചിത്രം വരച്ച സംഭവം പോക്സോ നിയമപരിധിയിൽ വരും. ചിത്രം വരയ്ക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവായി 51 ആയിരം ആളുകൾ വീക്ഷിക്കാൻ ഇടയായി. സ്വന്തം കുട്ടികളാണ് എന്ന കാരണത്താൽ മാതാവിന് എന്തും ചെയ്യുവാനുള്ള അവകാശം ഇല്ല. അങ്ങനെ അനുവദിച്ചാൽ സാമൂഹിക പ്രതിസന്ധി ഉടലെടുക്കും.- സർക്കാർ കോടതിയിൽ ബോധിപ്പിച്ചു




