തൂത്തുക്കുടി : തൂത്തുക്കുടിയിലെ ഇരട്ട കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ രഘു ഗണേശിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡി കൊലപാതകത്തിന് നേതൃത്വം നൽകിയ മൂന്ന് പേരിൽ ഒരാളാണ് രഘു ഗണേശ്.
കസ്റ്റഡി മരണത്തിൽ സംസ്ഥാനത്തെ വലിയ പ്രതിഷേധമുയർന്നത് പിന്നാലെയാണ് സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തൂത്തുക്കുടി ജില്ലയിലെ സാത്താൻ കുളം പോലീസ് സ്റ്റേഷൻ ഏറ്റെടുക്കുവാനും സർവ്വവിധ രേഖകളും സുരക്ഷിതമായി കസ്റ്റഡിയിൽ സൂക്ഷിക്കുവാനും മദ്രാസ് ഹൈക്കോടതി തൂത്തുക്കുടി ജില്ലാ കളക്ടറുടെ ആവശ്യപ്പെട്ടിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രൂരമർദനത്തിന് തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കൊലപാതകത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു. എസ് പി ഡി എസ് പി എന്നിവരെ സ്ഥലം മാറ്റിയിരുന്നു. കോൺസ്റ്റബിൾ മഹാരാജിനെ സസ്പെൻഡ് ചെയ്തു.
Ina major development, #CBCID police who began investigation on Wednesday courted arrest of key accused Sub-Inspector Ragu Ganesh in #Thoothukudi.#justiceforjeyarajandbeniks@xpresstn @VinodhArulappan pic.twitter.com/K8eUhYF2m3
— Godson Wisely Dass (@tnie_godson) July 1, 2020
പോലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തൊട്ടടുത്ത കടയിൽ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസിനെ ബെനിക്സ് മർദ്ദിച്ചു എന്നായിരുന്നു പോലീസ് കൊടുത്ത മൊഴി.

