റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചലഞ്ചറിന്റെ അവശിഷ്ടം അറ്റ്‌ലാന്റിക് സമുദ്രത്തില്‍

November 13, 2022 - 9:04 pm

ന്യൂയോര്‍ക്ക്: ഏഴു ബഹിരാകാശ യാത്രികരുമായി 1986 ജനുവരി 28 നു തകര്‍ന്നു വീണ ചലഞ്ചര്‍ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തി. 15 നീളവും അത്രയും തന്നെ വീതിയുമുള്ള ഹീറ്റ്ഷീല്‍ഡാണ് കണ്ടെത്തിയത്.

രണ്ടാം ലോകയുദ്ധത്തിനിടെ കാണാതായ വിമാനങ്ങള്‍ക്കായി സമുദ്രത്തിനടിയില്‍ പരിശോധന നടത്തിയ ഹിസ്റ്ററി ചാനല്‍ സംഘത്തിനു മുന്നിലാണ് ചലഞ്ചറിന്റെ അവശിഷ്ടങ്ങള്‍ തെളിഞ്ഞത്. നാസ പ്രതിനിധി മൈക്കിള്‍ സയാനിലി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ചലഞ്ചര്‍ വിക്ഷേപണം തല്‍സമയം വീക്ഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ദൗത്യം കുതിച്ചുയര്‍ന്ന് 73 സെക്കന്‍ഡുകള്‍ക്കു ശേഷം 46,000 അടി ഉയരത്തിലായിരുന്നു അപകടം. 118 ടണ്ണായിരുന്നു ചലഞ്ചറിന്റെ ഭാരം. ഇതിന്റെ 47 ശതമാനമാണ് വീണ്ടെടുക്കാനായത്. അപകടത്തിനു ശേഷം മാര്‍ച്ച് ഏഴിനായിരുന്നു ക്രൂ മോഡ്യൂളും ഏഴ് യാത്രികരുടെയും മൃതദേഹങ്ങളും കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *