ലഖ്നൗ സെപ്റ്റംബര്‍ 27: ബാബ്റി മസ്ജിദ്, ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ കല്ല്യാണ്‍ സിങ് വെള്ളിയാഴ്ച സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങി. സിങ്ങിന്‍റെ കീഴടങ്ങല്‍ കോടതി രജിസ്റ്റര്‍ ചെയ്തു. കേസില്‍ ജാമ്യം അനുവദിക്കാനായി സിങ് അപേക്ഷ നല്‍കി. സെപ്റ്റംബര്‍ 27ന് മുമ്പാകെ സിങ്ങിനെ കോടതിയില്‍ ഹാജരാക്കാനായി സിബിഐയോട് കോടതി കഴിഞ്ഞ ആഴ്ച നിര്‍ദ്ദേശിച്ചിരുന്നു.
സെപ്റ്റംബര്‍ 9ന് രാജസ്ഥാന്‍ ഗവര്‍ണര്‍ പദവി അവസാനിച്ചതിന് ശേഷമാണ് സിങ് ബിജെപിയില്‍ വീണ്ടും ചേര്‍ന്നത്. 1992 ഡിസംബര്‍ 6ന് ബാബ്റി മസ്ജിദ് നശിപ്പിച്ചപ്പോള്‍ സിങ്ങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. എല്‍കെ അദ്വാനി, ഉമ ഭാരതി, മുരളി മനോഹര്‍, എന്നിവരും കേസില്‍ കുറ്റം ചുമത്തപ്പെട്ടിരുന്നു. കല്ല്യാണ്‍ സിങ്ങിന് ഒഴികെയുള്ള മറ്റ് ബിജെപി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു.

