ആസ്ബസ്‌റ്റോസ് അടങ്ങിയ എല്ലാ ടാല്‍കം പൗഡറുകളും മറ്റു ഉപഭോക്തൃവസ്തുക്കളും കാന്‍സര്‍ ഉണ്ടാക്കുന്നു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കേസിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ കാന്‍സര്‍ വിദഗ്ദ്ധനായ ഡോക്ടര്‍ സി എന്‍ മോഹന്‍നായര്‍ അഭിപ്രായപ്പെടുന്നു.

ന്യൂഡല്‍ഹി: ബേബി പൗഡര്‍ അടക്കിവാഴുന്ന ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഗ്രൂപ്പ് വനിതകള്‍ക്കായി പുറത്തിറക്കിയ പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം അടങ്ങിയ ടാല്‍കം ഉണ്ടെന്നും അത് അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്നും തെളിഞ്ഞതിനെ തുടര്‍ന്ന് 22 ഹരജിക്കാര്‍ നല്‍കിയ പരാതിയില്‍ 440 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു 2018 ലെ കീഴ്കോടതി വിധിച്ചിരുന്നു.

ആസ്‌ബെറ്റോസ് അടങ്ങിയ പൗഡര്‍ അറിഞ്ഞു കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കി എന്ന കമ്പനിക്കെതിരായ ആരോപണം അപ്പീല്‍ കോടതിയും ശരിവച്ചു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 210 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അപ്പീല്‍ കോടതി വിധിച്ചു. ഈ പശ്ചാത്തലത്തില്‍ ആസ്ബസ്റ്റോസ് അടങ്ങിയ എല്ലാ ടാല്‍കം പൗഡറുകളും മറ്റു ഉപഭോക്തൃഉത്പന്നങ്ങളും കാന്‍സര്‍ജന്യമെന്ന് കൊട്ടിയിലെ സീനിയര്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സി എന്‍ മോഹനന്‍ നായര്‍ അഭപ്രായപ്പെട്ടു. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.

Read more… ഇത്തവണ പിഴ അണ്ഡാശയ കാന്‍സറിനുള്ള പൗഡര്‍ വിറ്റതിന്, വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ടാല്‍കം പൗഡര്‍ കാലങ്ങളായി ഇന്ത്യക്കാരന്റെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഒരു ടിന്‍ ടാല്‍ക്കം പൗഡറില്ലാത്ത വീടുകള്‍ തന്നെ ഇന്ത്യയില്‍ ചുരുക്കമായിരിക്കും. രാജ്യത്ത് പ്രതിവര്‍ഷം 700 കോടിയുടെ വ്യവസായമാണ് ടാല്‍ക്കം പൗഡര്‍ വഴി ഉണ്ടാവുന്നതെന്നാണ് കണക്ക്.
ടാല്‍കിന് ഭക്ഷ്യവിഭവങ്ങളിലും സൗന്ദര്യത്തിനും സ്ഥാനമുണ്ട്. ടാല്‍ക് പൗഡര്‍ നിര്‍മാണത്തിനു മാത്രമല്ല മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ടെന്ന് ചുരുക്കം. അരിമണികള്‍ പൊളിഷ് ചെയ്യുവാനും ചൂ-ഇന്‍-ഗത്തില്‍ ആവരണമായുമൊക്കെയാണ് ടാല്‍ക് ഉപയോഗിക്കുന്നത്. പേപ്പര്‍, ടെക്‌സ്‌റ്റൈല്‍, റബ്ബര്‍ ,സിറാമിക്‌സ്, സോപ്പ്, ഡിറ്റര്‍ജന്റ്, ചൂ-ഇന്‍-ഗം, ഒലീവ് ഓയില്‍ എന്നീ വ്യവസായങ്ങളിലെ പ്രധാനപ്പെട്ട ഒരു പദാത്ഥമാണിത്.

Read more… ടാല്‍കം പൗഡറും ടാല്‍കം ഉള്‍പ്പട്ട ഉപഭോഗവസ്തുക്കളും ഇന്ത്യയിലെ കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

പഠനങ്ങള്‍ പ്രകാരം സ്ത്രീകള്‍ ടാല്‍ക്കം പൗഡറുകള്‍ ജനനേന്ദ്രിയ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നത് കാന്‍സര്‍ സാധ്യത സാധരണയില്‍ നിന്ന് 40 ശതമാനം വര്‍ധിപ്പിക്കുമെന്നാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →