റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇത്തവണ പിഴ അണ്ഡാശയ കാന്‍സറിനുള്ള പൗഡര്‍ വിറ്റതിന്, വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

June 25, 2020 - 10:37 am

ന്യുഡല്‍ഹി: ബേബി പൗഡര്‍ അടക്കിവാഴുന്ന ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഗ്രൂപ്പ് വനിതകള്‍ക്കായി പുറത്തിറക്കിയ പൗഡറില്‍ അണ്ഡാശയ കാന്‍സറിന്
വസ്തുക്കള്‍ ചേര്‍ത്തതതിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 210 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം. ആസ്ബെറ്റോസ് അടങ്ങിയ പൗഡര്‍ അറിഞ്ഞു കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കി എന്ന കമ്പനിക്കെതിരായ ആരോപണം അപ്പീല്‍ കോടതിയും ശരിവച്ചതോടെയാണിത്. മിസൗറി അപ്പീല്‍ കോടതിയാണ് കീഴ്‌കോടതി വിധി ശരിവച്ചത്. 22 ഹരജിക്കാര്‍ക്ക് 440 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു 2018 ലെ കീഴ്‌കോടതി വിധി. എന്നാല്‍, ഹരജിക്കാരില്‍ ചിലര്‍ സംസ്ഥാനത്തിന് പുറത്തുള്ളവരായ തിനാല്‍ അവരെ ഇതില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് തുക കുറച്ചത്.

അതേസമയം, കമ്പനിക്കെതിരേ ഇത്തരത്തിലുള്ള ആരോപണം ആദ്യമയായി അല്ല ഉയരുന്നത്. ബേബി പൗഡറില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ രാസവസ്തുക്കള്‍ ഉണ്ടെന്ന തരത്തില്‍ കമ്പനിക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. ഇത്രയധികം കേസുകളും ആരോപണങ്ങളും കമ്പനിക്കെതിരെ ഉയര്‍ന്നിട്ടും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും ആത്മവിശ്വാസമുണ്ടെന്നും അത് കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നുമാണ് കമ്പനി പറയുന്നത്. പിഴയും ശിക്ഷകളും വിധിക്കുമ്പോള്‍ മേല്‍കോടതിയില്‍ പോയി അത് കുറച്ച് വാങ്ങുകയോ അല്ലെങ്കില്‍ പിഴ അടച്ച് വീണ്ടും വിപണിയിലെത്തുകയോ ആണ് ചെയ്യുന്നത്.

കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പനയും ഏപ്രിലില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെയും റോയിട്ടേഴ്‌സിന്റെയും അന്വേഷണ പരമ്പരയില്‍ ജോണ്‍സന്‍ & ജോണ്‍സന്റെ പല രേഖകളിലും ടാല്‍ക്കം ഉല്‍പന്നങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് കമ്പനി എക്‌സിക്യൂട്ടീവുകള്‍തന്നെ വെളിപ്പെടുത്തുന്നുണ്ട്. 2019 ലാണ് അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപൂവിന്റെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തിവെക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടത് . കടകളില്‍ നിലവിലുള്ള സ്റ്റോക്ക് പിന്‍വലിക്കാനും അന്ന് നിര്‍ദ്ദേശിച്ചിരുന്നു

രാജ്യത്തെ അഞ്ചിടങ്ങളില്‍ നിന്നായി എന്‍സിപിസിആര്‍ ശേഖരിച്ച ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപൂ, പൗഡര്‍ എന്നിവയുടെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് ക്യാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയിരുന്നത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കോസ്മറ്റിക് വസ്തുക്കളുടെയും സോപ്പുകളുടെയും നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്റ് ജോണ്‍സനെതിരെ മുന്‍പ് 2.9 കോടി രൂപ പിഴ വിധിച്ചിരുന്നു. കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡറും മറ്റും വര്‍ഷങ്ങളായി ഉപയോഗിച്ച തനിക്ക് ക്യാന്‍സര്‍ ബാധിച്ചെന്ന ടെറി ലീവിറ്റ് എന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി.

പൗഡറിനെതിരെയുള്ള വ്യാപകമായ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കയില്‍ 33,000 ബോട്ടില്‍ ബേബി പൗഡറുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണാവുന്ന മാരകമായ ആസ്ബസ്റ്റോസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *