റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ കൊവിഡ് മുക്തയായ ഏറ്റവും പ്രായം കൂടിയ വനിതയായി മുന്‍ രാഷ്ട്രപതിയുടെ ഭാര്യ

June 27, 2020 - 3:08 pm

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ ഭാര്യ വിമല ശര്‍മ കൊവിഡ് മുക്തയായി. ഇന്നലെ(26-06-20)യാണ് അവര്‍ രോഗ മുക്തി നേടി എയിംസ് വിട്ടത്. ഇതോടെ തലസ്ഥാനത്തെ കൊവിഡ് മുക്തയായ ഏറ്റവും പ്രായം കൂടിയ വനിതകളില്‍ ഒരാളായി മാറിയിരിക്കുകയാണ് 93കാരിയായ വിമല ശര്‍മ.

ഈ മാസം അഞ്ചിനാണ് വിമല ശര്‍മയ്ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. വീടിന് പുറത്ത് പോവാറില്ലാത്ത അവര്‍ക്ക് രോഗം വന്നത് തങ്ങളെ ഞെട്ടിച്ചുവെന്നാണ് മകന്‍ ആഷുതോഷ് പറയുന്നത്. 18 ദിവസത്തെ ആശുപത്രി വാസത്തിനിടെ ആകെ രണ്ട് തവണ മാത്രമാണ് അമ്മയെ കാണാന്‍ തങ്ങള്‍ക്ക് അനുമതി ലഭിച്ചത്. വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ല എന്നതായിരുന്നു തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നതെന്നും ആ ദിവസങ്ങളെ ഓര്‍മ്മിച്ച് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *