ന്യൂഡല്‍ഹി: മെക്സിക്കോയില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മെക്സിക്കോയിലെ സാന്‍ ലൂയിസ് പട്ടോസി സ്റ്റേറ്റിലെ ആശുപത്രിയില്‍ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇന്ന (25-06-20)ജനിച്ചത്.
അമ്മയുടെ പ്ലാസന്റെ വഴിയായിരിക്കാം കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജനന ശേഷം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കോവിഡ് ബാധയോടെ കുട്ടികള്‍ ജനിച്ചത് ആദ്യമാണെന്നും സ്റ്റേറ്റ് ഹെല്‍ത്ത് സേഫ്റ്റി കമ്മിറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
മാതാപിതാക്കള്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും അവരെ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.




