ഓണവിളക്ക് തെളിയിച്ചു ; ജില്ലാ പഞ്ചായത്തില്‍ ഓണാഘോഷത്തിന് തുടക്കമായി

ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് അത്തം നാളില്‍ എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണ വിളക്ക് തെളിയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അദ്ദേഹം പ്രതീകാത്മകമായി മഹാബലി വേഷധാരിയ്ക്ക് കിരീടം കൈമാറി. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് വിപുലമായി ഓണം ആഘോഷിക്കുന്ന  വേളയില്‍ ഏവര്‍ക്കും നന്മയുണ്ടാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും ഓണപ്പാട്ടിന്റെയും അകമ്പടിയോടെ ജില്ലാ ഭരണ കേന്ദ്രത്തിലേക്ക് ഘോഷയാത്രയായി മഹാബലിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും എത്തി. അവരെ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ചേംബറില്‍ സ്വീകരിക്കുകയും ഓണാംശംസകള്‍ നേരുകയും ചെയ്തു. ശേഷം സിവില്‍ സ്‌റ്റേഷനിലെ വിവിധ ഓഫീസുകളില്‍ മഹാബലി എത്തി ആശംസകള്‍ നേര്‍ന്നു. 

ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മത്സരങ്ങളില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →