റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാവേലിക്കര ഗവണ്‍മെന്റ് ഐ.ടി.ഐ.യുടെ പുതിയ കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

July 20, 2022 - 10:17 pm

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മാവേലിക്കര ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. സംസ്ഥാന പട്ടികജാതി വികസന വകുപ്പില്‍ നിന്ന് അനുവദിച്ച രണ്ടു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, മുന്‍ എം.എല്‍.എ. ആര്‍. രാജേഷ് എന്നിവര്‍ മുഖ്യാതിഥികളാവും.

ഓഫീസ് മുറി, ക്ലാസ് മുറികള്‍, പ്രാക്ടിക്കല്‍ ഹാള്‍, കമ്പ്യൂട്ടര്‍ ലാബ്, ശുചിമുറികള്‍, സ്റ്റെയര്‍ മുറികള്‍ എന്നിവയാണ് കെട്ടിടത്തിലുള്ളത്.

ചടങ്ങില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ഐ. നസീം റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലളിതാ രവീന്ദ്രനാഥ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി. ബഞ്ചമിന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *