റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അജൈവ മാലിന്യ ശേഖരണത്തിന്റെ ഡിജിറ്റലൈസേഷന്‍; ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി

July 20, 2022 - 10:11 pm

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായുള്ള ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്‍റെ  ആദ്യഘട്ട പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. കിലയുമായി സഹകരിച്ച് ഹരിത കേരളം- ശുചിത്വ മിഷനുകള്‍ സംയുക്തമായാണ് പരിശീലനം നല്‍കിയത്.

ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ 37 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ആറു നഗരസഭകളിലേയും അധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങള്‍,  റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. പദ്ധതിയുടെ സാങ്കേതിക ചുമതല ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത കെല്‍ട്രോണിനാണ്.

ഹരിതകര്‍മ്മ സേനകള്‍ വഴിയുള്ള വാതില്‍പടി ശേഖരണം,  മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ്. എന്നിവിടങ്ങളില്‍ നിന്നും ക്ലീന്‍ കേരള കമ്പനി മുഖേന പാഴ്വസ്തുക്കള്‍ നീക്കം ചെയ്യല്‍, ഗാര്‍ഹിക- സ്ഥാപന തലങ്ങളില്‍ നിന്നുള്ള മാലിന്യ സംസ്‌കരണം തുടങ്ങിയ സംവിധാനങ്ങളുടെ ഏകോപനം ഓഗസ്റ്റ് മുതല്‍ ഹരിത മിത്രം ആപ്പ് മുഖേനയാകും.

വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള വിവരങ്ങള്‍ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കാം.പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും ആപ്ലിക്കേഷനില്‍ സംവിധാനമുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *