റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1,150 കോടി പ്രകാശ വര്‍ഷം അകലെയുള്ള ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി നാസ

July 13, 2022 - 11:43 am

വാഷിങ്ടണ്‍: സൂര്യനില്‍നിന്ന് 1,150 കോടി പ്രകാശ വര്‍ഷം( ഒരു പ്രകാശ വര്‍ഷം = 9.5 * 1012 കിലോമീറ്റര്‍) അകലെയുള്ള ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി നാസ. ജെയിംസ് വെബ് ദൂരദര്‍ശിനി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീരാവി രൂപത്തില്‍ ജലസാന്നിധ്യം തിരിച്ചറിഞ്ഞത്.

സൂര്യനുമായി സാമ്യമുള്ള നക്ഷത്ര(വാസ്പ്-96)ത്തെ ചുറ്റുന്ന വാസ്പ്-96 ബി എന്ന ഗ്രഹത്തിലെ ജലസാന്നിധ്യമാണ് തിരിച്ചറിഞ്ഞത്. ഭാരത്തില്‍ വ്യാഴത്തെക്കാള്‍ ചെറുതും ചുറ്റളവില്‍ വലുതുമാണ് ഈ ഗ്രഹം. 537.77 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ താപനില. അതിനാല്‍ ജലം ഇവിടെ നീരാവിയുടെ രൂപത്തിലാണ്. ഫോട്ടോണുകളെ നിരീക്ഷിച്ചാണ് അതിന്റെ പ്രകാശത്തിന്റെ ”പ്രായം” കണക്കാക്കുന്നത്. (ഭൗതികശാസ്്രതത്തില്‍ വിദ്യുത്കാന്തിക തരംഗത്തിനു കാരണമാകുന്ന മൗലിക കണമാണ് ഫോട്ടോണ്‍. അത് സ്ഥിരവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ശൂന്യാകാശത്ത് പ്രകാശ വേഗമാണ് ഫോട്ടോണിന്. യാത്രയ്ക്കിടെ ഇവ ആഗിരണം ചെയ്യപ്പെടാനും സാധ്യതയുണ്ട്) ഹബിള്‍ ദൂരദര്‍ശിനിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജെയിംസ് വെബ്, ആദിമ പ്രപഞ്ച ഘടന, തമോഗര്‍ത്തങ്ങള്‍, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്, നെപ്ട്യൂണ്‍ ഗ്രഹങ്ങളുടെ സവിശേഷതകള്‍ എന്നിവയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.

31 വര്‍ഷമായി ബഹിരാകാശത്തുള്ള ഹബിള്‍ ദൂരദര്‍ശിനിയുടെ 100 മടങ്ങു കരുത്താണു ജെയിംസ് വെബിന്.ഹബിള്‍ പ്രകാശ, യു.വി.(അള്‍ട്രാ വയലറ്റ്) കിരണങ്ങള്‍ ഉപയോഗിച്ചാണ് ചിത്രങ്ങളെടുത്തിരുന്നത്.ജെയിംസ് വെബ് ഇന്‍ഫ്രാ റെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതും ജെയിംസ് വെബിനു മേല്‍കൈ നല്‍കുന്നു.കൂടുതല്‍ തരംഗെദെര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ പകര്‍ത്തുന്നതിനാല്‍ കൂടുതല്‍ അകലത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ജെയിംസ് വെബിനു കഴിയും.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 നാണു ജെയിംസ് വെബ് വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണത്തെ ബാലന്‍സ് ചെയ്തുകൊണ്ടുള്ളപ്രത്യേക ഭ്രമണപഥത്തില്‍( ഭൂമിയില്‍നിന്നു 15 ലക്ഷം കിലോമീറ്റര്‍ അകലെ ) ഈ ദൂരദര്‍ശിനി പത്തിലേറെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണു കരുതുന്നത്. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ കഴിയുന്ന ഉപകരണങ്ങളടങ്ങുന്നതാണു ജെയിംസ് വെബ് പേടകം. െമെനസ് 233 സെല്‍ഷ്യസ് താപനിലയിലും അവ പ്രവര്‍ത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *