റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിക്ടോറിയ ബോളിവിയാന: ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ആമ്പലിനം കണ്ടെത്തി

July 5, 2022 - 12:03 pm

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ആമ്പലിനം ലണ്ടനിലെ ക്യൂ ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ കണ്ടെത്തി. 177 വര്‍ഷത്തിനുശേഷമാണ് ഈ ആമ്പലിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. തുടര്‍ന്നു പേരും നല്‍കി- വിക്ടോറിയ ബോളിവിയാന.ക്യൂവിലെ ആമ്പലിന്റെ അസാധാരണ വലിപ്പം നേരത്തെ തന്നെ ആളുകള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഗവേഷകരുടെ ശ്രദ്ധ പതിയുന്നത് ഈയടുത്ത കാലത്താണെന്നു മാത്രം. രണ്ട് ആമ്പല്‍ വര്‍ഗങ്ങള്‍ ചേര്‍ന്നുണ്ടായതാണ് ക്യൂവിലെ ആമ്പലെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് പുതിയ ആമ്പല്‍ വര്‍ഗമാണെന്നു തിരിച്ചറിഞ്ഞത്.വിക്ടോറിയ ബോളിവിയാന ആമ്പലിന്റെ ഇലയ്ക്ക് 10 അടിയാണു ചുറ്റളവ്. പൂവിനു മനുഷ്യരുടെ തലയേക്കാള്‍ വലിപ്പമുണ്ടാകും. വലിയ ഇലകളില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. പാത്രം പോലെയുള്ള ഇലകളില്‍ ഉയരം കുറഞ്ഞഭാഗമാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്.

80 കിലോഗ്രാം വരെ ഭാരം താങ്ങാന്‍ ഇലകള്‍ക്കാകും. ഈ ആമ്പലിനം ബൊളീവിയയില്‍നിന്നുള്ളതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബോളീവിയയെയും വിക്ടോറിയ രാജ്ഞിയെയും അനുസ്മരിച്ചാണു പേര് നല്‍കിയത്. വിക്ടോറിയ ബോളിവിയാനയുടെ അടുത്ത ബന്ധുവിനെയും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. പേര് വി ക്രൂസിയാന. 10 ലക്ഷത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവ പ്രത്യേക വര്‍ഗങ്ങളായതെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *