ഓടുന്ന വാഹനങ്ങളില്‍ ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് ഉപകരണമായ സ്റ്റാര്‍ ലിങ്കിന്റെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ യു.എസ് കമ്മ്യൂണിക്കഷന്‍സ് കമ്മീഷന്‍ സ്‌പേസ് എകിസിന് അനുമതി നല്‍കി. കാറുകള്‍, ട്രക്കുകള്‍ ബോട്ടുകള്‍ വിമാനങ്ങള്‍ എന്നിവയിലെല്ലാം ഇതുവഴി സ്‌റ്റാര്‍ലിങ്കിന്റെ അതിവേഗ ബ്രോഡ്‌ബാന്‍ഡ് കണക്ടിവിറ്റി ലഭിക്കും. 2021 മാര്‍ച്ചിസലാണ് സ്‌പേയ്‌സ് എക്‌സ് എര്‍ത്ത് സ്‌റ്റേഷന്‍സ് ഇന്‍ മോഷന്‍സ് (ESIM)എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുളള അനുമതിക്കായി അപേക്ഷിച്ചത്.
ഒരു ചെറിയ ആന്റിനയും അനുബന്ധ ഉപകരണങ്ങലും ഉപയോഗിച്ച് ഭ്രമണപഥത്തില്‍ സ്ഥാപിച്ചിട്ടുളള വിവിധ സ്‌റ്റാര്‍ലിംങ്ക് ഉപകരണങ്ങളില്‍ നിന്ന് നേരിട്ട് ബ്രോഡ്‌ബാന്‍ഡ് കണക്ടിവിറ്റി ലഭിക്കുന്ന രീതിയാണിത്. ഇതുവരെ ഇത് കെട്ടിടങ്ങളില്‍ സ്ഥാപിക്കാന്‍ മാത്രമേ അനുമതി ഉണ്ടായിരുന്നുളളു.

