റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയതിന് ശേഷമാണ് യുപി സര്‍ക്കാര്‍ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്; പ്രിയങ്ക

September 20, 2019 - 4:39 pm

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 20: ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. പെണ്‍കുട്ടി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയതിന് ശേഷമാണ് സര്‍ക്കാര്‍ അറസ്റ്റിന് തയ്യാറായതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് വൈകിയതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വെള്ളിയാഴ്ച ആഞ്ഞടിച്ച് പ്രിയങ്ക.

ബിജെപി സര്‍ക്കാര്‍ നല്ല തൊലിക്കട്ടിയുള്ളവരാണെന്നും പെണ്‍കുട്ടി ആത്മഹത്യ ചെയ്യുമെന്ന് പറയുന്നത് വരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ദേഷ്യത്തിന്‍റെയും പത്രപ്രവര്‍ത്തനത്തിന്‍റെയും ശക്തി കൊണ്ടാണ് ചിന്മയാനന്ദിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നും പ്രിയങ്ക വ്യക്തമാക്കി.

ഉന്നാവോ കേസില്‍ പോലീസിന്‍റെയും സര്‍ക്കാരിന്‍റെയും അശ്രദ്ധ കൊണ്ടാണ് പെണ്‍കുട്ടിക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതെന്നും, ഇപ്പോള്‍ ഷാജഹാന്‍പൂര്‍ കേസിലും അത് തന്നെ ആവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *