റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ ഭയം വിതച്ച് കൊവിഡ്, 24 മണിക്കൂറില്‍ 44 മരണം, രോഗമുള്ള 277 പേരെ കാണാനില്ല

June 16, 2020 - 10:42 am

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 44 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 479 ആയി. 1843 പേര്‍ക്ക് കൂടി ഇന്നലെ, തിങ്കളാഴ്ച (15-06-20) കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ രോഗം സ്ഥിരീകരിച്ച 277 പേരെ കാണാനില്ലെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

കൊവിഡ് സ്ഥിരികരിച്ച 1257 പേരും ചെന്നൈയില്‍ നിന്നാണ്. സംസ്ഥാനത്ത് ഇതുവരെ 46504 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
797 പേര്‍ക്ക് ഇന്ന് അസുഖം ഭേദമായതായി തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.19 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നല്‍കിയ ശുപാര്‍ശപ്രകാരമാണ് തീരുമാനം.

ഇന്നലെചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളാണ് ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *