റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോക്ഷം നേടാന്‍ ഗംഗയില്‍ ചാടി ജലസമാധി വരിച്ച് വിദ്യാര്‍ത്ഥി

June 16, 2020 - 8:02 am

ബനാറസ്‌: പുണ്യനദിയായ ഗംഗയില്‍ ചിതാഭസ്മം ഒഴുക്കിയാല്‍ മോക്ഷം ലഭിക്കുമെന്നാണ് ഹിന്ദുമത വിശ്വാസം. ഇത്തരത്തില്‍ ജലസമാധിയിലൂടെ മോക്ഷം ലഭിക്കുന്നതിനായി ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്തിരിക്കുകയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ (ബിഎച്ച്യു) എംബിബിഎസ് വിദ്യാര്‍ത്ഥി.

എംബിബിഎസ് വിദ്യാര്‍ത്ഥി നവീന്‍ പരാശറിന്‍ ആണ് കഴിഞ്ഞ ദിവസം(14-06-20)ന് ലഖ്നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ സഞ്ചരിച്ച് മിര്‍സാപൂര്‍ ജില്ലയിലെ ഗംഗയിലെത്തി ജലസമാധി നടത്തിയത്. ജൂണ്‍ എട്ടിനാണ് വിദ്യാര്‍ത്ഥിയെ ബിഎച്ച്യുവിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ മിര്‍സാപൂരിലെ ചില്ലാ ഘട്ടിനടുത്ത് മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
മോക്ഷം ലഭിക്കാനായി വിന്ധ്യവാസിനി ക്ഷേത്രത്തിനടുത്തുള്ള ഒരു ഘട്ടിലെ നദിയില്‍ ‘ജല സമാധി’ നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ജല സമാധിക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പരാശര്‍ തന്റെ മോട്ടോര്‍ ബൈക്കിന്റെ താക്കോല്‍ ഒരു പുരോഹിതന് നല്‍കി, ഇനി ആവശ്യമില്ലെന്നും അദ്ദേഹത്തോട് അത് സൂക്ഷിക്കാനും ആവശ്യപ്പെട്ടു. നേരത്തെ വാരണാസിയിലെ ചില ഗുരുക്കന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പരാശര്‍ ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നുവെന്നും പോലിസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *