റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഗ്നരായി പോണ്‍ താരങ്ങള്‍ പരസ്യത്തില്‍, ഹിറ്റായി ന്യൂസിലാന്‍ഡിലെ വ്യത്യസ്ത ബോധവല്‍ക്കരണം

June 16, 2020 - 8:36 am

ന്യൂഡല്‍ഹി: ഒരു ദിവസം രാവിലെ കോളിങ് ബെല്‍ കേട്ട് വാതില്‍ തുറക്കുമ്പോള്‍ നഗ്നരായി രണ്ട് പോണ്‍ താരങ്ങള്‍ നിങ്ങളുടെ മുന്നിലെത്തുകയും നിങ്ങളുടെ മക്കള്‍ ഞങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞാല്‍ മാതാപിതാക്കള്‍ എന്ത് ചെയ്യും. ചെറുപ്പക്കാര്‍ക്കുള്ള ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ച് ന്യൂസിലാന്റ് സര്‍ക്കാര്‍ നടത്തിയ അസാധാരണമായ ടിവി പരസ്യത്തിലെ രംഗമാണിത്.

കീപ്പ് ഇറ്റ് റിയല്‍ ഓണ്‍ലൈന്‍ സീരീസിനായുള്ള ഏറ്റവും പുതിയ വീഡിയോയില്‍, പോണ്‍ താരങ്ങളായി അഭിനയിക്കുന്ന ജസ്റ്റിന്‍ സ്മിത്തും സ്യൂവും ഒരു കുട്ടിയുടെ അമ്മയും തമ്മിലുള്ള സംഭാഷണമാണ് കാണിക്കുന്നത്. ജസ്റ്റിന്‍ സ്മിത്തും സ്യൂവും കൂടി തങ്ങളുടെ പോണ്‍ വിഡീയോ കാണുന്ന കുട്ടിയുടെ അമ്മയ്ക്ക് മുന്നില്‍ നഗ്നരായി ചെല്ലുന്നു. സ്ത്രീയോട് അവരുടെ മകന്‍ തമ്മിലുള്ള സെക്‌സ് ക്ലിപ്പുകള്‍ കാണുന്നുണ്ടെന്ന് പറയുന്നു ”ലാപ്ടോപ്പ്, ഐപാഡ്, പ്ലേസ്റ്റേഷന്‍, ഫോണ്‍, ഫോണ്‍, സ്മാര്‍ട്ട് ടിവി പ്രൊജക്ടര്‍ ‘, ഇതിലൂടെയെല്ലാം അവന്‍ ഇത് കാണുന്നു. എന്നാല്‍ സെക്‌സ് സംബന്ധിച്ച സമ്മതം വാങ്ങല്‍ എന്താണെന്ന് അവന് അറിയില്ല. സെക്‌സ് ജീവിതത്തില്‍ എന്തിനുള്ളതാണെന്ന് അവന്‍ മനസിലാക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇവര്‍ തമ്മിലുള്ള സംഭാഷണം കേട്ട് കടന്നുവരുന്ന കുട്ടിയെയും ദൃശ്യത്തില്‍ കാണാം. പേടിച്ചരണ്ട് നില്‍ക്കുമ്പോഴും കുട്ടി ലാപ് ടോപ്പ് കൈയില്‍ തന്നെ വച്ചിരിക്കുകയാണ്. എന്നാല്‍ അവന്റെ അമ്മ നമ്മുക്ക് ഇതിനെ കുറിച്ച് സംസാരിക്കാം.വിഷമിക്കേണ്ടതില്ല എന്ന അവനോട് പറയുന്നു. കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നല്‍കുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് ഈ പരസ്യത്തിലൂടെ സര്‍ക്കാര്‍ മാതാപിതാക്കളെ ഓര്‍മിപ്പിക്കുന്നത്. അടുത്തിടെ രാജ്യത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവരുടെയും ലൈംഗീക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയും എണ്ണത്തില്‍ വര്‍ധന ഉണ്ടായി. അതിനാലാണ് സര്‍ക്കാരിന്റെ ഈ അസാധാരണ നടപടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *