റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയിലെ കടകൾക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ടയർ, ഫർണിച്ചർ കടകൾക്കാണ് തീപിടുത്തമുണ്ടായത്. 06/06/22 (തിങ്കളാഴ്ച) പുലർച്ചെ നാലരയോടെയാണ് തീപടരുന്നത് സ്ഥലവാസികൾ കാണുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളെടുത്താണ് തീയണച്ചത്. കടകൾ പൂർണമായും കത്തിനശിച്ച നിലയിലാണ്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് പരിശോധന നടക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *