റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട്‌ ആരോഗ്യം, സിവില്‍ സപ്ലൈസ്‌, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മറ്റി രൂപീകരിച്ച്‌ സംയുക്ത പരിശോധന നടത്തും. ഭക്ഷണ സാധനങ്ങള്‍ പാചകത്തിനുപയോഗിക്കുന്ന വെളളം, പാചകപ്പുര,എന്നിവയെല്ലാം കമ്മറ്റി പരിശോധിക്കും. സംസ്ഥാനത്തെ മൂന്നുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ ചികിത്സ തേടേണ്ടിവന്ന സാഹചര്യത്തില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം.

ഭക്ഷ്യവിഷബാധയുണ്ടായ സ്‌കൂളുകള്‌ില്‍ നിന്ന്‌ ഭക്ഷണ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ ശേഖരിച്ചു. അഞ്ചു ദിവസത്തിനകം ഫലമറിയാല്‍ കഴിയും. വിഷയത്തില്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ആറുമാസത്തിലൊരിക്കല്‍ വെളളം പരിശോധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത്‌ സംബന്ധിച്ച്‌ സ്‌കൂള്‍ തുറക്കുന്നതിനുമുമ്പുതന്നെ വിദ്യാഭ്യാസ വകുപ്പ്‌ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

ജില്ലകളിലെ നൂണ്‍ ഫീഡിംഗ്‌ സൂപ്പര്‍ വൈസര്‍മാരും, ഉപജില്ലാ തലങ്ങളിലെ നൂണ്‍മീല്‍ ഓഫീസര്‍മാരും തിങ്കളാഴ്‌ച മുതല്‍ പാചകപ്പുരകള്‍, പാത്രങ്ങള്‍ , വാട്ടര്‍ടാങ്ക്‌ ശുചിമുറികള്‍, ഉച്ചഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ പരിശോധിച്ച്‌ റിപ്പോര്‍ട്ടുനല്‍കും പാചക തൊഴിലാളികള്‍ക്ക്‌ പരിശീലനം നല്‍കും. വെളളിയാഴ്‌ചകളില്‍ സ്‌കൂളുകളില്‍ ഡ്രൈഡേ ആചരിക്കും. സംസ്ഥാനത്തെ 12302 സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ്‌ ഉച്ചഭക്ഷണം നല്‍കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *