കെപ്‌കോയുടെ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി കോഴ്‌സിന് പ്ലസ്ടു വിജയിച്ചിരിക്കണം. സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്‌സിന് എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്. ഫൈൻ കൂടാതെ ജൂലൈ 31 വരെ അപേക്ഷ നൽകാം.  https://onlineadmission.ignou.ac.in/admission/ വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495000931, 9400608493.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →