റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഞ്ഞാലി വധക്കേസ്സില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ആര്യാടന്‍ മുഹമ്മദ്

June 15, 2020 - 3:02 pm

തിരുവനന്തപുരം: സിപിഎം എല്‍എഎ ആയിരുന്ന കെ കുഞ്ഞാലി വധക്കേസില്‍ 50 വര്‍ഷത്തിനുശേഷം പുതിയ വെളിപ്പെടുത്തലുമായി കേസിലെ ഒന്നാം പ്രതിയായെങ്കിലും കോടതി വിട്ടയച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്. കുഞ്ഞാലിയെ കൊന്നത് താനല്ലെന്നും പത്തായത്തിങ്കല്‍ ഗോപാലന്‍ എന്നയാളാണെന്നുമാണ് ആര്യാടന്‍ മുഹമ്മദ് പറയുന്നത്. കുഞ്ഞാലിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ അന്ന് മലപ്പുറം ഡിസിസി പ്രസിഡന്റാ യിരുന്ന ആര്യാടന്‍ മുഹമ്മദ് അടക്കം 25 പേരായിരുന്നു പ്രതികള്‍. 24 പേരെയും കോടതി വെറുതെവിട്ടു. ഒരാള്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഒളിവില്‍പോയി.

രാഷ്ട്രീയജീവിതം വിവരിക്കുന്ന തന്റെ ആത്മകഥയുടെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അരനൂറ്റാണ്ടിനു ശേഷമുള്ള ആര്യാടന്‍ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഭൂവുടമകള്‍ക്കതിരേ ശക്തമായ നിലപാടെടുത്ത് ജനപ്രീതി നേടിയ നേതാവായിരുന്നു കെ കുഞ്ഞാലി. 1965ലും 1967ലും നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. രണ്ട് തിരഞ്ഞെടുപ്പിലും ആര്യാടന്‍ മുഹമ്മദിനെയാണ് കെ കുഞ്ഞാലി തോല്‍പ്പിച്ചത്. 1969 ജൂലൈ 26ന് അര്‍ധരാത്രിയാണ് ചുള്ളിയോട്ടു വച്ച് കെ കുഞ്ഞാലിക്കു വെടി യേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *