റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷാജഹാന്‍പൂര്‍ കേസ്; ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥി

September 19, 2019 - 1:08 pm

ഷാജഹാന്‍പൂര്‍ സെപ്റ്റംബര്‍ 19: മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്‍മയാനന്ദിനെതിരെ ലൈംഗിക ആക്രമണവും പീഡനവും ആരോപിച്ച് നിയമവിദ്യാര്‍ത്ഥി. ചിന്മയാനന്ദിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ സ്വയം ആത്മഹുതി ചെയ്യുമെന്നും വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തി.

എസ്ഐടിയുടെ അശ്രദ്ധ സൂചിപ്പിച്ച് പരാതി നല്‍കാനായി യുവതി ബുധനാഴ്ച പ്രയാഗ്രാജിലേക്ക് പുറപ്പെടും. എസ്ഐടി സമ്മര്‍ദ്ദത്തിലാണെന്നും ബിജെപി നേതാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ താന്‍ ആത്മഹുതി ചെയ്യുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. പീഡനത്തിനിരയായി എന്ന് തന്‍റെ മകള്‍ മൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *