*ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര് അനില്‍ നിര്‍വഹിക്കും
നെടുമങ്ങാട് സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം മെയ് 14ന് ഉച്ചയ്ക്ക് 12 ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര് അനില്‍ നിര്‍വഹിക്കും. ഭക്ഷ്യഭദ്രത ഉറപ്പു വരുത്താനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും ”സുഭിക്ഷ’ ഹോട്ടലുകള്‍ ആരംഭിക്കുന്നത്.
നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിലാണ് പുതിയ സുഭിക്ഷ ഹോട്ടല്‍ തുറക്കുന്നത്. നെടുമങ്ങാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡി.സജിത് ബാബു, നെടുമങ്ങാട് മുന്‍സിപ്പല്‍ വൈസ് ചെയര്മാന് എസ്.രവീന്ദ്രന്, റേഷനിങ് കണ്ട്രോളര് എസ്.കെ ശ്രീലത, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

