സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് സര്‍വേ മേയ് ഒമ്പത് മുതല്‍ 31 വരെ നടത്തുന്നു. പാടശേഖര സമിതികള്‍, കര്‍ഷകര്‍, സംരഭകര്‍, വിവിധ ഏജന്‍സികള്‍ എന്നിവര്‍ കൃഷി വകുപ്പിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും മറ്റിതര ഏജന്‍സികളുടെയും വിവിധ പദ്ധതികളുടെ സഹായത്തോടെ ലഭിച്ചിട്ടുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത ഫോമില്‍ രേഖപ്പെടുത്തി അവരവരുടെ കൃഷി ഭവനില്‍ മേയ് ഒമ്പതിന് മുമ്പായി സമര്‍പ്പിക്കണം. മാതൃകാ ഫോം കൃഷി ഭവനില്‍ ലഭ്യമാണ്. സര്‍വേ കാലയളവില്‍ കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ യന്ത്രങ്ങള്‍ നേരിട്ട് പരിശോധിക്കുന്നതാണെന്ന് അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി(ആത്മ) പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.



