റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊയ്‌ത്ത്‌ യന്ത്രം താഴുന്നു : കര്‍ഷകര്‍ ദുരിതത്തില്‍

May 5, 2022 - 9:47 am

ആലപ്പുഴ: കൊയ്‌ത്ത്‌ യന്ത്രം താഴുന്നതിനാല്‍ പുളിങ്കുന്ന്‌ കൃഷിഭവന്‍ പരിധിയിലെ അയ്യനാട്‌ പാടശേഖരത്തിലെ മണപ്പളളിഭാഗത്തെ കര്‍ഷകര്‍ ദുരിതത്തിലാണ്‌. കൊയ്‌ത്ത്‌ യന്ത്രം ഇറക്കുമ്പോള്‍ താഴ്‌ന്നുപോകുന്നത്‌ പ്രതിസന്ധിക്കു കാരണമാകുന്നു. ഇരുപതില്‍ തോമസുകുട്ടി, തോപ്പില്‍ചിറ കുഞ്ഞുമോന്‍, ഇരുപത്തഞ്ചില്‍ചിറ കണ്ണപ്പന്‍, കൊറ്റേഴം അനിരുദ്ദന്‍, അനില്‍ പൊന്നന്‍വാട തുടങ്ങിയവരുടൈ കൃഷിയാണ്‌ വിളവെടുക്കാനാവാതെ നശിക്കാന്‍ തുടങ്ങുന്നത്‌. ആയിരം ഏക്കറോളം വിസ്‌തൃതിയുളള പാടശേഖരത്തിലെ മറ്റുഭാഗങ്ങളിലെ വിളവെടുപ്പ് പൂര്‍ത്തിയായി. ഏക്കറിന്‌ 30 ക്വിന്റല്‍ വരെ നെല്ല്‌ പാടശേഖരത്തിലെ ഒട്ടുമിക്ക കര്‍ഷകര്‍ക്കും ലബിച്ചിട്ടുണ്ട്‌. ചില കര്‍ഷകര്‍ തൊഴിലാളികളെ ഇക്കി നെല്ല്‌ കൊയ്‌തെടുക്കാനുളള ശ്രമം നടത്തുന്നുണ്ട്‌ .. തൊഴിലാളികളെ ഇറക്കി കൊയ്‌തെടുത്താല്‍ ഏറെ സാമ്പത്തിക ബാദ്ധ്യത വരുമന്നതിനാല്‍ പലര്‍ക്കും സാധിക്കുന്നില്ല. ഭാരം കുറഞ്ഞ യന്ത്രം എത്തിച്ചാല്‍ വിളവെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ കൊയ്‌ത്‌ യന്ത്രം തേടി പലഭാഗങ്ങലിലും ഓടി നടക്കുകയാണ്‌ കര്‍ഷകര്‍

രണ്ടേക്കര്‍ കൃഷിയിടം പാട്ടത്തിനെടുത്ത കുട്ടന്‍ എന്ന കര്‍ഷകനെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്തെത്തി. ദിവസങ്ങളായി ഊണും ഉറക്കവുമില്ലാതെ കൃഷിയിടത്തിലുണ്ടായിരുന്ന കുട്ടന്‌ തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ പുളിഹങ്കുന്ന്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്‌ കര്‍ഷകന്‍രെ ദുരിതം മനസിലാക്കിയ നാട്ടുകാര്‍ തങ്ങളാലാവുന്ന വിധം നെല്ല്‌ കൊയ്‌തെടുത്ത്‌ നല്‍കുകയാണിപ്പോള്‍. പ്രതിസന്ധികളെ അതിജീവിച്ച നൂറുമേനി വിളയിച്ച പാടശേഖരത്തില്‍ വിളവെടുക്കാന്‍ സാധിക്കുന്നില്ല .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *