കൊച്ചി ; കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കെ.എസ്‌ആര്‍ടിസിയുടെ ബസുകള്‍ ഡമ്പിംഗ് യാഡുകളിലും ഡിപ്പോകളിലും തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ വിമര്‍ ശനവുമായി ഹൈക്കോടതി. ബസുകള്‍ ഇത്തരത്തില്‍ കേടാകുന്നതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. ഇത്തരം കാര്യങ്ങളില്‍ കാര്യക്ഷമമായ സമീപനം സ്വീകരിക്കാന്‍ കെ.എസ്‌ആര്‍ടിസി തയ്യാറാകണമെന്നും കോടതി പറഞ്ഞു.
വിഷയത്തില്‍ കെ.എസ്‌ആര്‍ടിസിയുടെ വിശദീകരണം തേടിയകോടതി ഹര്‍ജി 2022 മെയ് 6ന് പരിഗണിക്കാന്‍ മാറ്റി. തുരുമ്പെടുത്തുനശിക്കുന്ന ബസുകളുടെ എണ്ണം, ഇവ ഓടിയ ആകെ ദൂരം, ഇവയുടെ പഴക്കം, ബസുകള്‍ നശിക്കാന്‍ തുടങ്ങിയി്‌ട്ട് എത്രകാലമായി, ഇവ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് കോടതി വിശദീകരണം തേടിയത്.
2800 ബസുകള്‍ തുരുമ്പെടുത്തു നശിക്കുന്നതിനെതിരെ കാസര്‍കോട് സ്വദേശി എന്‍ രവീന്ദ്രന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയാണ് ജസ്‌റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ,ജസ്‌റ്റീസ് പിജി അജിത്‌കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ഹെഞ്ച് പരിഗണിച്ചത്. കോവിഡിന് മുമ്പ് 5500 ഷെഡ്യൂളുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 3000-3200 മാത്രമാണുളളത്. ഇത്തരത്തില്‍ ബസുകള്‍ നശിപ്പിക്കുന്നത് കെ റെയിലിനെയും കെ.എസ്‌ആര്‍ടിസി സ്വിഫ്‌റ്റിനേയും പ്രോ്‌സാഹിപ്പിക്കാനൈണെന്നും ഹര്‍ജിയില്‍ പറയുന്നു.



