കൊച്ചി ; കൊച്ചിയില്‍ വാഹന പരിശോധനക്കിടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി ചൊവ്വര, തെറ്റാലി ,പത്തായപ്പുരക്കല്‍ വീട്ടില്‍ സൂഫിയാന്(22), പെരുമ്പാവൂര്‍ റയോണ്‍പുരം കാത്തിരക്കാട് തരകപീഡികയില് വീട്ടില്‍ അജ്മല്‍ അലി (32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടില്‍ അജ്നാസ് (27) എന്നിവരാണ് കാലടി പോലീസിന്‍രെ പിടിയിലായത്. മാറമ്പിളളി പാലത്തിന്സമീപം പോലീസ് നടത്തിയ വാഹനന പരിശോധനക്കിടയിലാണ് പ്രതികള്‍ പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും 11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.



