റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധനയില്ല, ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് അസ്ഥിരപ്പെടുത്തി

June 12, 2020 - 4:55 pm
കൊച്ചി: സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധനയില്ല, ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ അനുവദിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. 
സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ലോക്ഡൗണ് കാലത്ത് സാമൂഹിക അകലം പാലിച്ച് 25 ആളുകളെ മാത്രം കയറ്റി യാത്രയ്ക്ക് അനുമതിനല്‍കിയ സര്‍ക്കാര്‍ ബസ് ചാര്‍ജ് ഇരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിക്കുകയും ചെയ്തു. ചാര്‍ജ് വര്‍ധന താല്‍ക്കാലികമാണെന്നും ലോക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ നിരക്ക് പഴയപടി ആക്കുമെന്നുമുള്ള നിബന്ധനയോടെയായിരുന്നു സര്‍ക്കാര്‍ ചാര്‍ജ് വര്‍ധിപ്പിച്ചു നല്‍കിയിരുന്നത്.  
	ഇതിനെതിരേ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഉത്തരവിനെതിരേ സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരേ ഡിവിഷന്‍ ബഞ്ചിന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ബസ്ചാര്‍ജ് പഴയ നിരക്ക് പ്രബല്യത്തിലായതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല മേഖലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നില്ല. കനത്ത നഷ്ടംസഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന നിലപാടാണ് ബസുടമകള്‍ക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *