റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളൂരു : സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഒരു കോടി രൂപ കവര്‍ന്ന സംഭവത്തില്‍ മുഖ്യ പ്രതിയായ ഗുണ്ടാ നേതാവ്‌ കോടാലി ശ്രീധരനെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പോലീസ്‌. കവര്‍ച്ച കേസില്‍ ശ്രീധരന്റെ സംഘത്തിലെ 10 മലയാളികളെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റ്‌ ചെംയ്‌തിരുന്നു. ടോള്‍ പ്ലാസകളില്‍ നിന്നു ശേഖരിച്ച പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഫാസ്‌ ടാഗ്‌ വിവരങ്ങളാണ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌. തൃശൂര്‍ സ്വദേശികളായ പി.കെ രാജീവ്‌ (48), ചാലക്കുടി സ്വദേശികളായ വിഷ്‌ണുലാല്‍(26), ടിസി സനല്‍(34), മറണാകുളം മരട്‌ സ്വദേശി അഖില്‍(28), നിലമ്പൂര്‍ സ്വദേശികളായ ജസിന്‍ ഫാരിസ്‌(28), പി.സനഫ്‌(33), എസ്‌ സമീര്‍(31), സൈനിലാബ്ദ്‌ദീന്‍(24), എപി.ഷെഫീക്ക്‌ (31).റഷീദ്‌ എന്ന മുസ്‌താഫ്‌(25) എന്നിവരെയാണ്‌ മാദനായകന ഹളളി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

സംഘത്തില്‍ നിന്ന്‌ 9.70 ലക്ഷം രൂപയും രണ്ട്‌ കാറുകളും മോഷണത്തിനുളള ആയുധങ്ങളും പിടിച്ചെടുത്തു. കവര്‍ച്ച പണത്തില്‍ 90 ലക്ഷത്തോളം രൂപ മുഖ്യ പ്രതിയായ ശ്രീധരന്‍റെ കൈവശമാണെന്നാണ്‌ സൂചന. ശ്രീധരനെ പിടികൂടാനായി വിവിധ സംസ്ഥനങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കും. 2022 മാര്‍ച്ച്‌ 11ന്‌ പുലര്‍ച്ചെആറിന്‌ ബാംഗളൂരു നഗര പരിധിക്കു പുറത്ത്‌ നൈസ്‌ റോഡില്‍ മാദനായകനഹളലിയിലാണ്‌ കവര്‍ച്ച നടന്നത്‌. ഹബ്ബുളളയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നുളള പണവുമായി നാഗര്‍ കോവിലിലേക്ക്‌ പോവുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ജീവനക്കാരെ ആക്രമിച്ചായിരുന്നു കവര്‍ച്ച

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *