റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ; മീനിലെ മായം ചേര്‍ക്കുന്നത്കണ്ടെത്താന്‍ ഓപ്പറേഷന്‍ മത്സ്യ 26.04.2022മാത്രം 108 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌. 75 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനക്കയച്ചു. സംസ്ഥാന വ്യാപകമായി ഇതുവരെ 3645 .88 കിലോ കോടായ മത്സ്യം പിടിച്ചെടുത്ത്‌ നശിപ്പിച്ചിട്ടുണ്ട്‌.

ഇതുകൂടാതെ പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയവര്‍ക്കെതിരെ നാല്‌ നോട്ടിസുകളും നല്‍കി. ഭക്ഷ്യ സുരാക്ഷാ സ്‌ക്വാഡിന്റെ റാപ്പിഡ്‌ ഡിറ്റക്ഷന്‍ കിറ്റ്‌ ഉപയോഗിച്ച നടത്തിയ പരിശോധനകളില്‍ 23 മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധനകളില്‍ രാസവസ്‌തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

റാപ്പിഡ്‌ ഡിറ്റക്ഷന്‍ കിറ്റ്‌ ഉപയോഗിച്ച്‌ നടത്തിയ 613 പരിശോധനകളില്‍ 9 സാമ്പിളുകളില്‍ രാസ വസ്‌തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്‌. കുടിവെളളത്താല്‍ നിര്‍മിച്ച ഐസില്‍ മീനിന്‌ തുല്യമായ അളവില്‍ 1:1 എന്ന അനുപാതത്തില്‍ മത്സ്യം സൂക്ഷിക്കണമെന്ന്‌ പരിശോധനാവേളയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ മത്സ്യ വ്യാപാരികള്‍ക്ക്‌ ബോധവല്‍ക്കരണം നല്‍കിവരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *