സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്വാഭാവിക സ്ഥലംമാറ്റം

കൊച്ചി: പണിമുടക്ക് ദിനത്തിൽ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ്‌ വിശദീകരണം.കോതമംഗലം എസ്.എച്ച്.ഒ ബേസിൽ തോമസിനെയാണ് സ്ഥലം മാറ്റിയത്. തൃശ്ശൂർ റൂറലിലേക്കാണ് സ്ഥലംമാറ്റം.

പണിമുടക്ക് ദിവസം ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം നേതാക്കളെ ബേസിൽ തോമസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറിയേയും ഡിവൈഎഫ്‌ഐ നേതാവിനെയുമാണ് ബേസിൽ തോമസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ മൂക്കിന്റെ പാലം തകർന്നിരുന്നു. സംഭവം വലിയ വിവാദമായതോടെ ബേസിലിനെ സ്ഥലംമാറ്റുമെന്ന തരത്തിൽ ചില കോണുകളിൽനിന്ന് ഭീഷണികളും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം നടന്ന് ഒരുമാസം തികയുന്നതിന് മുമ്പേ ബേസിലിനെ സ്ഥലംമാറ്റിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →