റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാരപ്രവര്‍ത്തനത്തോളം പോന്ന ബന്ധം പുലര്‍ത്തി: സൈന്യത്തില്‍ വന്‍ സൈബര്‍ സുരക്ഷാവീഴ്ചയെന്ന് കണ്ടെത്തല്‍

April 20, 2022 - 3:51 pm

ന്യൂഡല്‍ഹി: സൈന്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കാളിത്തമുള്ള ഗുരുതരമായ സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. ചില സൈനികോദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണു മിലിട്ടറി, ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഒരു അയല്‍ രാജ്യത്തിനു വേണ്ടി ചാരപ്രവര്‍ത്തനത്തോളം പോന്ന ബന്ധം പുലര്‍ത്തിയെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതോടെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഔദ്യോഗിക സുരക്ഷാ നിയമമുപയോഗിച്ച് ഏറ്റവും കടുത്ത ശിക്ഷ നല്‍കുമെന്ന് അന്വേഷണത്തെക്കുറിച്ച് അറിവുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതീവ ഗൗരവസ്വഭാവമുള്ള സംഭവമായതിനാല്‍ സുരക്ഷാവീഴ്ചയുടെ രീതിയോ പങ്കുണ്ടെന്നു സംശയിക്കുന്ന ഉദ്യോഗസ്ഥരെപ്പറ്റിയുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
അടുത്തിടെയായി ചൈനയുടെയും പാകിസ്താന്റെയും ചാരന്മാര്‍ ഇന്ത്യന്‍ സൈനികോദ്യോഗസ്ഥരെ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. ഇവരുടെ മിക്കവാറും ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും ചില ഉദ്യോഗസ്ഥരെങ്കിലും കെണിയില്‍ പെട്ടെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *