റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മതഘോഷയാത്രകള്‍ മുന്‍കൂര്‍ അനുമതിയോടെമാത്രം: യു.പി. സര്‍ക്കാര്‍

April 20, 2022 - 3:45 pm

ലഖ്നൗ: മതഘോഷയാത്രകള്‍ക്കു മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന കര്‍ശന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലടക്കം മതഘോഷയാത്രകള്‍ക്കിടെ അക്രമസംഭവങ്ങളുണ്ടാകുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു വഴിമരുന്നിടുകയും ചെയ്ത സാഹചര്യത്തിലാണു തീരുമാനം. വരുംദിവസങ്ങളിലെ മതപരമായ ആഘോഷങ്ങള്‍ സംഘര്‍ഷരഹിതമാകുമെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന ക്രമസമാധാന അവലോകന യോഗാനന്തരം സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഗതാഗതതടസമുണ്ടാകില്ലെന്ന് ഉറപ്പാക്കി നിശ്ചിത റൂട്ടുകളിലും സ്ഥലങ്ങളിലും മാത്രമായിരിക്കും മതപരമായ പരിപാടികളും ഘോഷയാത്രകളും അനുവദിക്കുക. പരമ്പരാഗത ആഘോഷങ്ങള്‍ അനുവദിക്കും. എന്നാല്‍, പുതിയവയ്ക്കു നിയന്ത്രണമുണ്ടാകും. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *