രണ്ടു സന്തോഷവാര്‍ത്ത:
ഒന്ന് ഗുജറാത്തിലെ ഗിര്‍ ഫോറസ്റ്റില്‍ ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 29 ശതമാനം വര്‍ദ്ധിച്ചു.
രണ്ട്, സിംഹങ്ങളെ കാണപ്പെടുന്ന വനമേഖലയുടെ വിസ്തീര്‍ണം 36 ശതമാനം വര്‍ദ്ധിച്ചു. ഈ അവസ്ഥയിലെത്തിക്കാന്‍ പരിശ്രമിച്ചവര്‍ക്കും ഗുജറാത്തിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!!
Two very good news:
— Narendra Modi (@narendramodi) June 10, 2020
Population of the majestic Asiatic Lion, living in Gujarat’s Gir Forest, is up by almost 29%.
Geographically, distribution area is up by 36%.
Kudos to the people of Gujarat and all those whose efforts have led to this excellent feat.https://t.co/vUKngxOCa7 pic.twitter.com/TEIT2424vF
സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച ഈ വാക്കുകള്‍ക്കൊപ്പം നരേന്ദ്ര മോദി അതിന്റെ കണക്കും ഗിര്‍ വനത്തിലെ സിംഹത്തിന്റെ മനോഹര ചിത്രങ്ങളും പങ്കു വച്ചു.
പൂനം അവലോകന്‍ ഓഫ് ഏഷ്യാറ്റിക് ലയണ്‍സ് നടത്തിയ 2020-ലെ പുതിയ സര്‍വ്വേ പ്രകാരം ഗിര്‍ വനങ്ങളില്‍ 674 സിംഹങ്ങളാണുള്ളത്. 206 ആണ്‍ സിംഹങ്ങളും 309 പെണ്‍ സിംഹങ്ങളും 137 സിംഹക്കുട്ടികളുമാണുള്ളത്. ലിംഗം തിരിച്ചറിയാത്ത 22 സിംഹങ്ങളും കൂടെയുണ്ട്. 2015-ല്‍ 523 സിംഹങ്ങളാണുണ്ടായിരുന്നത്.

സിംഹങ്ങള്‍ കാണപ്പെടുന്ന വനമേഖല 2015-ല്‍ 22000 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നത് ഇപ്പോള്‍ 30000 ചതുരശ്ര കിലോമീറ്ററായി വര്‍ദ്ധിച്ചു.



